X

അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി

അബുദാബി: അബുദാബി കെഎസ്‌സി 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു.
കെഎസ്‌സി അങ്കണത്തില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ് കാരിക സമ്മേളനത്തില്‍ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉത് ഘാടനം നിര്‍വഹിച്ചു. നാടക മത്സരം ജനുവരി 20 നു അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത് രമണന്റെ സംവിധാനത്തില്‍ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന ‘അബദ്ധങ്ങളുടെ അയ്യരുകളി ആദ്യ നാടകമായി അരങ്ങേറും.

വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തില്‍ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന ‘സീക്രെട്ട്’ ജനുവരി 3നു അരങ്ങേറും. സലീഷ് പദ്മിനിയുടെ സംവിധാനത്തില്‍ അല്‍ഐന്‍ മലയാളി സമാജം അവതരി പ്പിക്കുന്ന ‘നീലപ്പായസം’ ജനുവരി 05, ക്രീയേറ്റീവ് ക്‌ളൗഡ് അവതരിപ്പി ക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ‘സിദ്ധാന്തം അഥവാ യുദ്ധാന്തം’ ജനുവരി 07, അഭിമന്യൂ വിനയകുമാറിന്റെ സംവിധാനത്തില്‍ മാസ് ഷാര്‍ജ യുടെ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ ജനുവരി 10, തിയറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ‘ജീവന്റെ മാലാഖ’ ജനുവരി 12, എമില്‍ മാധവിയുടെ സംവിധാനത്തില്‍ അല്‍ഖൂസ് തിയേറ്റര്‍ ഒരുക്കുന്ന ‘രാഘവന്‍ ദൈ ‘ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തില്‍ കനല്‍ ദുബായ് അവതരിപ്പിക്കു ന്ന ‘ചാവുപടികള്‍’ ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പ്രവാസി നാടക സമിതി അവ തരിപ്പിക്കുന്ന ‘ശംഖുമുഖം’ ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങള്‍.

അബുദാബി കേരള സോഷ്യല്‍ സെന്‍ട്രലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാത്രി 8:15ന് നാടകങ്ങള്‍ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗല്‍ഭരായ നാടക പ്രവര്‍ത്തകര്‍ വിധികര്‍ത്താ ക്കളായി എത്തിയിട്ടുണ്ട്. ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ വിനോദ് പട്ടം, സെന്റര്‍ ജോയിന്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് ആര്‍. ശങ്കര്‍, കലാ വിഭാഗം സെക്രട്ടറി ഷഹിര്‍ ഹംസ, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

webdesk14: