മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ വഹാബ് എംപി.കള്ളക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് സിദ്ദീഖ് കാപ്പന്‍ ജയിലിലായ അന്ന് മുതല്‍ അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ എളിയ പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ജയിലിലെ മോശം സാഹചര്യങ്ങളില്‍നിന്ന് അദ്ദേഹത്തിന് ആശ്വാസം ലഭിക്കുന്നതിന് ഇടപെടല്‍ നടത്താനും പാര്‍ലമെന്റില്‍ പലതവണ സിദ്ദീഖ് കാപ്പന്റെ വിഷയം ഉന്നയിക്കാനും സാധിച്ചു അദ്ദേഹം പറഞ്ഞു.
നീതിയുടെ വാതിലുകള്‍ അടയുകയില്ല. നീതിക്കു വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കാം.വിചാരണ തടവിന്റെ പേരില്‍ നീതി ലഭിക്കാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയരണം അദ്ദേഹം പറഞ്ഞു.