മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ഡോറിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ (30)ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ ആയിരുന്നു അപകടം. കോട്ടക്കൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്നു അറഫാ ബസ്സിന്റെ ഡോർ അബദ്ധത്തിൽ തുറക്കുകയായിരുന്നു. ഇതിനിടെ മൻസൂർ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ മരണം സംഭവിച്ചു.