തിരുവനന്തപുരം കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. തിരുമല എ എം എച്ച് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി സന്ദീപിന്റെ കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കുമാണ് പരിക്കേറ്റത്.അമിത വേഗതയില്‍ പോയ ബസ് ഗട്ടറില്‍ പതിച്ചു വാതില് തനിയേ തുറന്നാണ് അപകടമുണ്ടായത്.
രാവിലെ എട്ടരക്ക് പൊട്ടന്‍കാവ് സ്റ്റോപ്പില്‍ നിന്നും സ്‌കൂളിലേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു സന്ദീപ് . അമിത വേഗതയിലായിരുന്ന ബസ് അന്തിയൂര്‍ കോണം പാലം കഴിഞ്ഞതോടെ ഗട്ടറില്‍ പതിച്ചു. ഗട്ടറില്‍ പതിച്ചതോടെ വാതില് തനിയെ തുറന്നു സന്ദീപ് റോഡിലേക്ക് തെറിച്ചു വീണു. ഇതിനുപിന്നാലെ വാതില്‍ അടയുകയും ചെയ്തു. ആളുകള്‍ ബഹളം വച്ചിട്ടും നിര്‍ത്താതെ പോയ വെള്ളറട ഡിപ്പോയിലെ ബസ് 750 മീറ്റര്‍ കഴിഞ്ഞാണ് നിന്നത്ത്.
തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെയാണ് സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു.സന്ദീപിന്റെ കൈവിരലുകള്‍ക്കും ഇടുപ്പിനും ഇടതു കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടുപ്പില്‍ രണ്ടു തുന്നല്‍ ഉണ്ട്. റോഡില്‍ ഉരഞ്ഞ് ഇടതു കൈയുടെ തൊലി പൊട്ടിയിട്ടുണ്ട്. സന്ദീപിന്റെ പിതാവ് സതീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.