X

ഭാര്യയെ കടിച്ച നായയെ അടിച്ചു കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ഭാര്യയെ കടിച്ച അയല്‍ വീട്ടിലെ വളര്‍ത്തു നായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തത്.

നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. തടയാന്‍ എത്തിയ വീട്ടുടമയെ ഇയാള്‍ അസഭ്യം പറഞ്ഞു തള്ളിയിട്ടതായും ആരോപണമുണ്ട്.

മാര്‍ച്ച് 29 ബന്ധുവിന്റെ ഒരു പരിപാടിയുടെ വിവരം അറിയിക്കാന്‍ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്. ഇരുകൈയിലും അന്ന് പരിക്കേറ്റിരുന്നു. പ്രശാന്ത് നിലയില്‍ ഒളിവിലാണ്.

webdesk11: