പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. എറണാകുളം കോതാടാണ് അപകടം. പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. യുവാവ് തല്‍ക്ഷണം മരിച്ചു. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ തുടരുകയാണ്.