X

നായ കുറുകെ ചാടി; കോഴിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് തൊണ്ടയാട് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പൊറ്റമ്മല്‍ സ്വദേശി കനകന്‍ ആണ് മരിച്ചത്.

ഇന്ന് രാവിലെയോടെ തൊണ്ടയാട് ബൈപ്പാസില്‍ വെച്ചാണ് അപകടം ഉണ്ടായത്.സഞ്ചരിക്കവെ നായ കുറകെ ചാടുകയായിരുന്നു.ഉടന്‍ സഡന്‍ ബ്രേക്കിട്ടപ്പോള്‍ ഒട്ടോറിക്ഷ മറിയുകയും പരിക്കേല്‍ക്കുകയും ചെയ്തു.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Test User: