X

ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഡിഎന്‍എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹത്തില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്കുവേണ്ടി അയക്കും. ഫലം വന്നതിനു ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ.

മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുബം ആവശ്യപ്പെട്ടിരുന്നു. അര്‍ജുനടക്കം മൂന്ന പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മറ്റ് രണ്ടു പേര്‍. മണ്ണിടിച്ചിലില്‍ കാണാതായ മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

പുഴയില്‍ ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് ദൗത്യം പലതവണ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ബുധനാഴ്ച ഗംഗാവലിപ്പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്താനായത്. ഉച്ചയോടെ ഇത് പുഴയില്‍ നിന്ന് ഉയര്‍ത്തിയെങ്കിലും വടം പൊട്ടിയതിനാല്‍ കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു ലോറിയിലേതെന്ന് സംശയിക്കുന്ന കയറും കണ്ടെത്തിയിരുന്നു.

ജൂലൈ പതിനാറിനാണ് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ അര്‍ജുനെയും അര്‍ജുന്റെ ലോറിയും കാണാതാകുന്നത്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് അര്‍ജുന്റെ കുടുംബം പരാതി നല്‍കെയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പല സമയങ്ങളിലായി രക്ഷാദൗത്യം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

webdesk13: