X

സിനിമാനയ ഒന്നാംഘട്ട ചര്‍ച്ച പൂര്‍ത്തിയായി

സിനിമാനയത്തിന്റെ ഒന്നാംഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 75 സംഘടനകളുമായാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. ഫെഫ്ക മുതല്‍ ഡബ്ല്യൂസിസി വരെയുള്ള സംഘടനകളുമായാണ് ചര്‍ച്ച നടത്തിയത്. 429 ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ കേട്ടു.

ഇനി സര്‍ക്കാര്‍ തലത്തിലും ചര്‍ച്ച മടക്കും. ചലച്ചിത്ര കോര്‍പ്പറേഷന്‍, ചലച്ചിത്ര അക്കാദമി തുടങ്ങി പോലീസ് തലത്തില്‍ വരെ ചര്‍ച്ച നടക്കും. രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഐഎഫ്എഫ്‌കെക്ക് ശേഷമായിരിക്കും. ശേഷം പൊതുജന അഭിപ്രായം തേടും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടേയും പശ്ചാത്തലത്തില്‍ ഷാജി എന് കരുണ്‍ അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിക്കുകയായിരുന്നു.

 

webdesk17: