സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുമ്പ് സംവിധായകന്‍ ബൈജു പറവൂര്‍ (42) അന്തരിച്ചു. നന്തികുളങ്ങര കൊയ്പ്പാമഠത്തില്‍ ശശി സുമതി ദമ്പതികളുടെ മകനാണ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ സിനിമയിലെത്തിയ ബൈജു 20 വര്‍ഷം സിനിമാരംഗത്തു സജീവമായിരുന്നു. നാല്‍പത്തിയഞ്ചോളം സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളായിരുന്നു.
ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്നു വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. ഒരു സിനിമയുടെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയ ബൈജുവിന് തിരിച്ചുവരുന്ന വഴി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.
കുന്നംകുളത്തു ഭാര്യവീട്ടില്‍ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം പറവൂരിലെ വീട്ടിലെത്തി.
ആരോഗ്യനില വഷളായതിനാല്‍ കുഴുപ്പിള്ളിയിലും തുടര്‍ന്നു കൊച്ചിയിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്.