എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബ് ഇന്ന് റിപ്പോര്‍ട്ട് കൈമാറും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപിക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും.
ആര്‍എസ്എസ് നേതാക്കളെ കണ്ടത് സംബന്ധിച്ച് എഡിജിപി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രധാന നേതാക്കള്‍ കേരളത്തില്‍ വന്നാല്‍ കാണാന്‍ പോകാറുണ്ടെന്ന് മാത്രമാണ് എം ആര്‍ അജിത് കുമാര്‍ പറഞ്ഞിട്ടുള്ളത്. എന്തിന് ഔദ്യോഗിക വാഹനം ഒഴിവാക്കിയെന്ന ഡിജിപിയുടെ ചോദ്യത്തിന് എഡിജിപ്പ് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസ് നേതാക്കള്‍എം ആര്‍ അജിത് കുമാറിനെ കാണാറുണ്ടെന്ന് മറ്റു ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്.
ഒരു ആര്‍എസ്എസ് നേതാവ് എഡിജിപിയുടെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും അദ്ദേഹം വന്നാല്‍ മറ്റ് ഉദ്യോഗസ്ഥരെ പുറത്തിരുത്താറുണ്ടെന്നും മൊഴിയുണ്ട്. തടവില്‍ കഴിയുന്ന ആര്‍എസ്എസുകാരുടെ പരോളുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദര്‍ശനമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
മാമി തിരോധാനക്കേസുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ഡിജിപി പ്രധാനമായും പരിശോധിച്ചത്.