X

വെടിക്കെട്ടിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയില്ലെന്ന് ഡെപ്യൂട്ടികലക്ടര്‍

തൃപ്പൂണിത്തുറയില്‍ സ്‌ഫോടനം നടന്ന സംഭരണശാലയില്‍ പടക്കം സംഭരിക്കാന്‍ അനുമതിയില്ലായിരുന്നു എന്ന് കലക്ടര്‍. പൊലീസ് അനുമതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. സ്‌ഫോടനത്തില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.

പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നല്‍കുകയെന്നും ഡെപ്യൂട്ടി കളലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അത്തരത്തില്‍ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

ഇന്നലെയും ക്ഷേത്രത്തില്‍ വെടിക്കെട്ടുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പടക്കം കൊണ്ടുവന്ന ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകള്‍ക്ക് വലിയ കേടുപാടുകളുണ്ടായി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കലക്ടര്‍ ആവശ്യപ്പെട്ടു.

webdesk14: