മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ ഇനിയും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
1037 പേര്‍ മരണപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബിത്തിലും സമീപപ്രദേശങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് സംഭവം. റോഡുകള്‍ തകരുകയും ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ നിലവില്‍ മുഴുവന്‍ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്.