X

ഗസ്സ വംശഹത്യയിൽ മരണം 42,000 കടന്നു

ഗസ്സ: ഒരു വർഷം പിന്നിട്ട ഗസ്സ വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 42,000 കടന്നു. ഇന്നലെ മാത്രം ഇസ്രാഈലിൻ്റെ വ്യത്യസ്താക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗസ്സയിലേക്ക് കടന്നുകയറിയ ഇസ്രാഈൽ സേന ഫലസ്‌തി നികൾക്കുനേരെ കനത്ത ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഒഴിഞ്ഞുപോകാനുള്ള ഇസാഈലിന്റെ ഉത്തരവ് ഭൂരിഭാഗം പേരും അവഗണിച്ചിരിക്കെ നാലു ലക്ഷത്തോളം പേരുള്ള വടക്കൻ ഗസ്സയിൽ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണെന്ന് മാധ്യമങ്ങൾ പറയുന്നു. യു.എൻ അഭയാർത്ഥി ഏജൻസിക്കുകിഴിലുള്ള ഏഴ് സ്കൂ‌ളുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഇസ്രാഈലിന്റെ ആക്രമണം കാരണം ജീവൻ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ഏജൻസി പറയുന്നു. വടക്കൻ ഗസ്സയിൽ ഇസ്രാഈൽ സേന നടത്തിയ വെടിവെപ്പിൽ അൽ ജസീറ കാമറമാന് പരിക്കേറ്റു. മരണ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കഴുത്തിന് വെടിയേറ്റത്. ജബലിയ അഭ യാർത്ഥി ക്യാമ്പിൽ തെരുവിലൂടെ നടന്നുപോകുന്നവരെ മുഴുവൻ ഇസ്രാഈൽ സേന വെടിവെച്ചു കൊല്ലുകയാണ്.

ക്യാമ്പിൽ കൂടു ങ്ങിക്കിടക്കുന്നവർ രക്ഷപ്പെടാൻ ശ്രമം തുടരുക യാണ്. തെരുവിൽ ബാരിയറുകൾ സ്ഥാപിച്ച് രക്ഷാപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ചിരിക്കുകയാണ്. സാധാരണക്കാരുടെ നിരവധി വീടുകൾ തകർത്തു. ജബലിയ അൽ ബലദ്, ജലബിയ ക്യാമ്പുകളിൽ നിരവധി പേർ കൊല്ലപ്പെടുകയും അനവധി ആളുകൾ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ മൃതദേഹങ്ങൾ കണ്ടെടുക്കാനോ പരിക്കേറ്റവരെ ആശു പത്രിയിൽ എത്തിക്കാനോ
ഇസ്രാഈൽ സേന അനുവദിക്കുന്നില്ല.

webdesk13: