തിരുവില്വാമലയിലെ എട്ടുവസുകാരിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല;ഫോറൻസിക് ഫലം,പൊലീസ് അന്വേഷണം തുടരുന്നു

തൃശൂര്‍ തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പൊട്ടിത്തെറി നടന്ന മുറിയില്‍ നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു. പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നാണ് സൂചന.

അപകടസ്ഥലത്ത് പൊട്ടാസ്യം ക്ലോറേറ്റ് , സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. കുന്നംകുളം എസിപി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് തിരുവില്വാമലയില്‍ എട്ടു വയസുകാരി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ മരിച്ചത്.

webdesk14:
whatsapp
line