റിയാദ്: ഉംറ നിര്‍വഹിക്കുന്നതിനായി കുവൈത്തില്‍ നിന്ന് വന്ന രാജാസ്ഥാനികളായ രണ്ട് സ്വദേശികളുടെ മയ്യത്തുകള്‍ അല്‍ റാസില്‍ ഖബറടക്കി. ഉദൈപൂര്‍ സ്വദേശികളായ ഷമീം ഫക്രുദീന്‍ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരാണ് കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ അല്‍ റാസ്സ് നബ്ഹാനിയ്യയില്‍ വെച്ച് അപകടത്തില്‍ പെട്ട് മരണപെട്ടത്.
മൂന്ന് വാഹനങ്ങളിലായി 12 പേര് അടങ്ങുന്ന സംഘം ഉംറ നിര്‍വഹിക്കുന്നതിനുള്ള യാത്രയിലായിരുന്നു. ഇവര്‍ സഞ്ചരിച്ച പജീറോ വാഹനമാണ് അപകടത്തില്‍ പെട്ടത്. ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ വെല്‍ ഫെയര്‍ വിങ്ങും, അല്‍ റാസ്സ് ഏരിയ കമ്മിറ്റിയും ചേര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖലീഫ അല്‍ ശയാ മസ്ജിദില്‍ വെച്ച് മയ്യത്ത് നിസ്‌കാരത്തിന് ശേഷം അടുത്തുള്ള മക്ബറത്തുറാസില്‍ മറവ് ചെയ്തു.
അപകടത്തിന് ശേഷം ഖബറടക്കം വരെ കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും അല്‍ റാസ് കെഎംസിസി ഭാരവാഹികളും രംഗത്തുണ്ടായിരുന്നു. അല്‍ റാസ് ഏരിയ നേതാക്കളായ ഷുഹൈബ്, യാക്കൂബ്, ശിഹാബ്, റിയാസ്, ഫസല്‍, ഫിറോസ് എന്നിവരാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നത്.