ഡോ പ്രമോദ് സുദര്‍ശന്‍
MS Ortho, ASSI Fellow in Spine
Surgery, Fellow in Spinal deformity
Surgery (USA, Denmark)
Consultant – Spine Surgeon
Aster MIMS, Calicut
നട്ടെല്ലിന് സംഭവിക്കുന്ന അസുഖങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. കൃത്യമായ ചികിത്സയും നട്ടെല്ലിന്റെ ശസ്ത്രക്രിയയില്‍ പ്രാവീണ്യമുള്ള സ്‌പൈന്‍ സര്‍ജന്മാരുടെ അഭാവവും മൂലം ഫലപ്രദമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നവരാണ് ഇതില്‍ മഹാ ഭൂരിപക്ഷവും. ഇത്തരം അവസ്ഥയ്ക്ക് പരിഹാരമായിക്കൊണ്ട് ഉത്തര കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അഡ്വാന്‍സ്ഡ് സ്‌പൈന്‍ സര്‍ജറി യൂണിറ്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.
സ്‌കോളിയോസിസ് അഥവാ നട്ടെല്ലിനുള്ള വളവ്
നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്‌കോളിയോസിസ് അഥവാ നട്ടെല്ലിനെ ബാധിക്കുന്ന വളവ്. ഈ അസുഖത്തെക്കുറിച്ചും അതിന്റെ ചികിത്സകളെ കുറിച്ചുമുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. നട്ടെല്ലിന്റെ വളര്‍ച്ച വര്‍ദ്ധിക്കുന്നതിനനുസരിച്ച് വളവും വര്‍ദ്ധിച്ച് വരികയും പ്രായം വര്‍ദ്ധിക്കും തോറും ദുരിതങ്ങളും വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പ്രധാനമായും നാല് തരത്തിലാണ് സ്‌കോളിയോസിസ് കണപ്പെടുന്നത്. നാല് വയസ്സില്‍ താഴെയുള്ളകുട്ടികളില്‍ കാണപ്പെടുന്ന ഇന്‍ഫന്റൈന്‍ സ്‌കോളിയോസിസ്, നാലിനും പത്തിനും ഇടയില്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്ന ജുവൈനല്‍ സ്‌കോളിയോസിസ്, പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്ന അഡോളസെന്റ് ഇഡിയോപതിക് സ്‌കോളിയോസിസ് അഥവാ കൗമാരത്തിലെ സ്‌കോളിയോസിസ്, പ്രായപൂര്‍ത്തിയായവരില്‍ കാണപ്പെടുന്ന അഡല്‍റ്റ് സ്‌കോളിയോസിസ് എന്നിവയാണ് പ്രധാന വകഭേദങ്ങള്‍.
സ്‌കോളിയോസിസ് എങ്ങിനെയാണ് വിലയിരുത്തുന്നത്
സ്‌പൈന്‍ സര്‍ജന്റെ നേതൃത്വത്തില്‍ രോഗാവസ്ഥ പരിശോധിച്ച് വിലയിരുത്തുകയും സ്‌കോളിയോസിസിന്റെ ഗുരുതരാവസ്ഥ നിര്‍ണ്ണയിക്കുകയും ചെയ്യലാണ് ആദ്യഘട്ടം. ഇതിനായി നട്ടെലിന്റെ മുഴുവനായുള്ള എക്‌സ്-റെയോ എം.ആര്‍.ഐ..യോ ആവശ്യമായി വന്നേക്കാം. 10 മുതല്‍ 15 ഡിഗ്രി വരെ വളവുള്ളവര്‍ക്ക് വലിയ ചികിത്സ ആവശ്യമായി വരുന്നില്ല. എന്നാല്‍ പ്രായപൂര്‍ത്തി ആകുന്നത് വരെ കൃത്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. വളര്‍ച്ചയുടെ ഘട്ടം പിന്നിട്ടുകഴിഞ്ഞാല്‍ പൊതുവെ നട്ടെല്ലിന്റെ വളവ് അധികരിക്കാറില്ല. വളവ് 20 ഡിഗ്രി മുതല്‍ മുകളിലേക്കാണെങ്കില്‍ ഗൗരവത്തോടെയുള്ള സമീപനം ആവശ്യമാണ്. 40 ഡിഗ്രിമുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ശസ്ത്രക്രിയയാണ് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.
ശാസ്ത്രക്രിയ
സ്‌കോളിയാസിസിന് ഏറ്റവും ഫലപ്രദമായ ചികിത്സാമാര്‍ഗ്ഗം സ്‌പൈന്‍ സര്‍ജറിയാണ്. നട്ടെല്ലിന്റെ വളവ് നേരെയാക്കുക, കാലിനും മറ്റും ഉണ്ടാകാനിടയുള്ള തളര്‍ച്ച ഉള്‍പ്പെടെയുള്ള ന്യൂറോളജി സംബന്ധമായ ബുദ്ധിമുട്ടുകളെ അതിജീവിക്കുക, ശ്വസന സംബന്ധമായ തകരാറുകളില്‍ നിന്ന് മോചനം നേടുക തുടങ്ങിയവയക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ശാസ്ത്രക്രിയയിലൂടെ സാധിക്കും. വേര്‍പെട്ടിരിക്കുന്ന എല്ലുകളെ കൂട്ടിയിണക്കുന്ന സ്‌പൈനല്‍ ഫ്യൂഷനാണ് സ്‌കോളിയോസിസ് സ്‌പൈന്‍ ശസ്ത്രക്രിയയുടെ പ്രധാനഭാഗം. ഇത് നട്ടെല്ല് തുടര്‍ന്ന് വളയാതിരിക്കുന്നതിന് സഹായിക്കും. ശസ്ത്രക്രിയാ വിദഗ്ധന്‍ ആര്‍ട്ടിഫിഷ്യല്‍ കമ്പികളും സ്‌ക്രൂകളും മറ്റും ഉപയോഗിച്ച് നട്ടെല്ലിന്റെ വളവ് നേരെയാക്കാനും അസ്ഥികള്‍ കൂടിച്ചേരുന്നത് വരെ കൂട്ടിയിണക്കാനുമായി ഉപയോഗിക്കുന്നു.
നട്ടെല്ലിലെ പേശികള്‍ക്കുള്ളിലായി സ്ഥാപിക്കുന്നതിനാല്‍ ഇവ മറ്റ് തരത്തിലുള്ള അസ്വസ്ഥതകളോ, വേദനയോ ഉണ്ടാകുന്നില്ല. അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗുണ മേന്മയുള്ള ഇംപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനാല്‍ ആസ്റ്റര്‍ മിംസിലെ അഡ്വാന്‍സ്ഡ് സ്‌പൈന്‍ സര്‍ജറി യൂണിറ്റ് ഏറ്റവും സുരക്ഷിതമാണ്. സ്‌കോളിയോസിസിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചാല്‍ അടുത്ത ദിവസം മുതല്‍ തന്നെ രോഗിക്ക് കട്ടിലില്‍നിന്ന് താഴെയിറങ്ങാനും നടക്കാനും സാധിക്കും.
സ്‌കോളിയോസിസ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ സെന്ററുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ ശ്രിദ്ധിക്കേണ്ടതായിട്ടുണ്ട്. സ്‌കോളിയോസിസ് ശസ്ത്രക്രിയയില്‍ അനുഭവ സമ്പത്തുള്ള ശസ്ത്രക്രിയാ വിദഗ്ധന്റെ നേതൃത്വം, ശസ്ത്രക്രിയയ്ക്കാവശ്യമായ നൂതനമായ ഉപകരണങ്ങളുടെ ലഭ്യത, ശസ്ത്രക്രിയാനന്തരം അണുബാധയില്ലാതിരക്കാനാവശ്യമായ മുന്‍കരുതലുകളുടെ ഉറപ്പ് വരുത്തല്‍, ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്ന സെന്ററിലെ വിജയ ശതമാനം മുതലായ വിവിധങ്ങളായ ഘടകങ്ങള്‍ കൃത്യമായി വിലയിരുത്തി ഏറ്റവും ഉചിതമായ സെന്ററില്‍ നിന്നാണ് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം. നിലവില്‍ ഉത്തര കേരളത്തിലെ ഏറ്റവും മികച്ച സ്‌പൈന്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് കോഴിക്കോട് ആസ്റ്റര്‍ മിംസിലാണ്.