സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി. റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു.
വാക്‌സിന്‍ എടുത്തവര്‍ പോലും മരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ കക്ഷികളോടും ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.തെരുവ് നായ പ്രശ്‌നം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം പരിശോധിക്കേണ്ടിവരുമെന്നും തെരുവുനായ പ്രശ്‌നത്തിന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കൂട്ടിച്ചേര്‍ത്തു.