തിരൂരങ്ങാടി| വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത യുവാവ് അപകട നില തരണം ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന യുവാവിനെ ഇ.എൻ.ടി വിഭാഗത്തിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായത്.
അതേ സമയം യുവതിയും അപകട നില തരണം ചെയ്തു. ഇവർ വാർഡിലാണുള്ളത്. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ (25) കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് കുത്തിയത്. മൂന്നാറിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൽ വെന്നിയൂരിന് സമീപമാണ് സംഭവം. ദീർഘദൂര ബസ് ആയതുകൊണ്ടുതന്നെ ലൈറ്റ് ഓഫാക്കിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.കഴുത്തറുത്തശേഷം കത്തി പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തതായി സഹയാത്രക്കാർ പറയുന്നു. യുവതിക്ക് നെഞ്ചിലാണ് പരിക്കേറ്റത്.