‘പൂരം കലക്കി ബിജെപിക്ക് അവസരമുണ്ടാക്കി കൊടുത്തത് സിപിഎം; തൃശൂര്‍ പൂരം അലങ്കോലമാക്കിയത് അന്തര്‍ധാരകളുടെ ഭാഗം’: കെ മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂരിലെ തോല്‍വിക്ക് ഉത്തരവാദി സിപിഎമ്മാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം കലക്കി ബിജെപിക്ക് തൃശൂരില്‍ അവസരമുണ്ടാക്കി കൊടുക്കുകയാണ് സിപിഎം ചെയ്തതെന്ന് കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടി വിചാരിക്കാതെ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. തൃശൂര്‍ പൂരം അലങ്കോലമാക്കിയത് അന്തര്‍ധാരകളുടെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു. ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി തന്നെ പറഞ്ഞത് താമര വിരിയുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കമ്മിഷണര്‍ വിചാരിച്ചാല്‍ പൂരം കലക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ പൂരം കലക്കാന്‍ കൂട്ടുനിന്നു. മന്ത്രി മൂഖസാക്ഷിയായി നിന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാലക്കാട് നല്ല സ്ഥാനാര്‍ത്ഥി എത്തിയാല്‍ എല്‍ഡിഎഫിന് രണ്ടാം സ്ഥാനത്ത് എത്താമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

webdesk14:
whatsapp
line