കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിലെ പലയിടങ്ങളിലും നിരവധി പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു.
കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ ആകാമെന്നാണ് കരുതുന്നത്. ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു.