X

കോടതി മുറിയും ചീഫ് ജസ്റ്റിനേയും വ്യാജമായി നിര്‍മ്മിച്ചു; വര്‍ദ്മാന്‍ ഗ്രൂപ്പ് ചെയര്‍മാനില്‍നിന്നും തട്ടിയെടുത്തത് ഏഴ് കോടി

കോടതി മുറിയും ചീഫ് ജസ്റ്റിനേയും വ്യാജമായി നിര്‍മ്മിച്ച് വര്‍ദ്മാന്‍ ഗ്രൂപ്പ് ചെയര്‍മാനില്‍നിന്നും തട്ടിയെടുത്തത് ഏഴ് കോടി രൂപ. ഡിജിറ്റല്‍ അറസ്റ്റിലെന്ന് വിശ്വസിപ്പിച്ച് ടെക്‌സ്‌റ്റൈല്‍ വ്യവസായിയും വര്‍ദ്മാന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി ഓസ്‌വാളില്‍ നിന്നുമാണ് തട്ടിപ്പ് സംഘം ഏഴ് കോടി രൂപ തട്ടിയത്. സി.ബി.ഐ ഓഫീസര്‍മാരെന്ന വ്യാജേന എത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. കോടതി മുറിയും ചീഫ് ജസ്റ്റിസിനേയും വരെ വ്യാജമായി നിര്‍മ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

ഓസ്‌വാള്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളംപണം വെളുപ്പിക്കലില്‍ പ്രതിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മലേഷ്യയിലേക്ക് ഒരു പാഴ്‌സല്‍ അയക്കാന്‍ ആധാര്‍കാര്‍ഡ് ഓസ്‌വാള്‍ ദുരുപയോഗം ചെയ്തുവെന്നും ഇവര്‍ ആരോപിച്ചു.

സ്‌ക്കൈപ്പ് കോളിലൂടെ സുപ്രീംകോടതി മുറിയും ചീഫ് ജസ്റ്റിസിനേയും സംഘം വ്യാജമായി നിര്‍മ്മിച്ചുവെന്നും ഏഴ് കോടി രൂപ അക്കൗണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഓസ്‌വാള്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട വ്യാജരേഖകളും തനിക്ക് ലഭിച്ചെന്നും തുടര്‍ന്നാണ് ഏഴ് കോടി രൂപ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നഷ്ടപ്പെട്ട പണത്തില്‍ 5.25 കോടി രൂപ വീണ്ടെടുത്ത് ഓസ്‌വാളിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി അസം, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധന തുടരുകയാണ്.

 

webdesk17: