X

മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്‌ ബഷീർ എംപി ഇന്ന് പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ചർച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് പറഞ്ഞു. ഭരണ ഘടന ശില്പിയായ ഡോ. അംബേദ്കർ പറഞ്ഞു “ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രവർത്തിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നവർ അതിനെ വികലമാക്കിയാൽ അത് ഒന്നടങ്കം നശിക്കും എന്നാൽ ഒരു ഭരണ ഘടന തന്നെയും പോരാത്തതായിരുന്നാൽ പോലും അത് നന്നായി പ്രവർത്തിപ്പിക്കുന്ന ഒരാളുടെ കൈവശം കിട്ടിയാൽ അത് നന്നാവുകയും ചെയ്യും”.

ഇന്നത്തെ ഇന്ത്യൻ യാഥാർത്യങ്ങളെ സമഗ്രമായി വിലയിരുത്തിയാൽ അംബേദ്കറുടെ ദീർഘ വീക്ഷണം എത്രയോ ഉജ്ജലമാണെന്ന് കാണാൻ കഴിയും. ഇന്ത്യൻ ഭരണ ഘടനയുടെ സൗന്ദര്യത്തെ പറ്റി മൗലാന അബുൽ കലാം ആസാദിൻ ഉണ്ടായിരുന്ന സൗന്ദര്യ സങ്കല്പം ഇന്ത്യൻ ഭരണ ഘടന നാനത്വത്തിൽ അതിഷ്ഠിതമായ ഐക്യമായിരുന്നു. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ച ഒരു പൂച്ചെണ്ടിലെ വിവിധ വർണ്ണങ്ങൾ അതിന്റെ ഭംഗി കൂട്ടാൻ ഒരുമിച്ച് നിൽക്കുന്നത് പോലെയുമായിരിക്കും. ഇവയെല്ലാം ഇന്ത്യയിൽ പ്രതിലോമകരമായി മാറുകയാണ്.

ഭരണ ഘടനയിലെ ആർട്ടിക്കിലുകളായ 14,25,29ൽ 1,2, 30,347 എന്നിവയെല്ലാം ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മതേതര ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനം ഏതാണെന്ന് ചോദിച്ചാൽ അത് 1992 ഡിസംബർ 6ൻ ആണെന്ന മറുപടിയാണ് പറയാൻ കഴിയുക. അന്നാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് പൊളിക്കാൻ പോയവർ വിളിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു “യഹ്തോ കേവൽ ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ ” ഇപ്പോൾ പുതിയ അവകാശ വാദങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 172 ആരാധനാലയങ്ങൾ വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നു എന്ന് കഥമെനഞ്ഞു വരുന്നുണ്ട്. 1991ലെ ആരാധനാലയ നിയമം ലംഘിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ഇപ്പോൾ ഈ ശ്രമത്തിന് എതിരെ ഇടപ്പെട്ടിരിക്കുന്നു. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കണ്ട ഒരു പ്രകാശ നാളം പോലെയുള്ള ഒരു വിധിയാണിത്. സംബലിൽ സർവേയുടെ പേരിൽ 5 പേരെ വെടിവെച്ചു കൊന്നു. സർവ്വേ ഉദ്യോഗസ്ഥരുടെ കൂടെ പോയവരും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പോയത്. ഇന്ത്യൻ ഭരണ ഘടനയിലെ ഉൾകൊള്ളാൽ സിദ്ധാത്തിൽ ചേർത്തു പിടിക്കേണ്ടതും എന്നാൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ടവരുമാണ് ഭിന്നശേഷിക്കാർ അവരെ ചേർത്തു പിടിക്കണം. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.

webdesk14: