രാജ്യത്ത് വീണ്ടും കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നു. താപനിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറഞ്ഞതോടെ 12 സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകും. ഇതേതുടര്‍ന്ന് ജാര്‍ഖണ്ഡ്,ഹരിയാന,ഗുജറാത്ത്,പഞ്ചാബ്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് പ്രഖ്യാപിച്ചേക്കും.
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില ഉയര്‍ന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം. റഷ്യ യുക്രൈന്‍ യുദ്ധം മൂലമാണിത്. കടുത്ത വേനലും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.
അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ ദശലക്ഷക്കണക്കിന് കല്‍ക്കരി വരും മാസങ്ങളില്‍ ഇറക്കുമതിചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഇറക്കുമതി ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കല്‍ക്കരി ഇറക്കുമതി രാജ്യമാണ് ഇന്ത്യ.