പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവാണെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പൂരില്‍ എഴുത്തുകാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയവെയാണ് ഈ വിവാദ പരാമര്‍ശം ഇവര്‍ നടത്തിയത്.
മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ്, മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ് രാജ്യത്തിന് 2 രാഷ്ട്രപിതാക്കന്മാരുണ്ട്. ഒരാള്‍ ഈ കാലഘട്ടത്തില്‍ നിന്ന്, മറ്റൊരാള്‍ ആ കാലഘട്ടത്തില്‍ നിന്ന് അമൃത പറഞ്ഞു.
നേരത്തെയും ഇത്തരം പരാമര്‍ശങ്ങള്‍ അമൃത നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പിതാവായ നരേന്ദ്രമോദിക്ക് ജന്മദിനാശംസകള് നേരുന്നുവെന്ന് അമൃത ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു.