തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിപാചകം തൊഴിലായി അംഗീകരിക്കുക, പാചക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, ഭക്ഷ്യ സുരക്ഷയുടെ മറവില്‍ തൊഴില്‍ സാഹചര്യം ഇല്ലാതാക്കുന്നത് ആവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഉന്നയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ രാജേഷ് അപ്പാട്ട്, സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പയ്യന്നൂര്‍, അര്‍ഷാദ് വയനാട് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ മാഹിന്‍ , അജിത് കുമാര്‍, താജുദ്ദീന്‍, നാസര്‍ കൊടുവള്ളി, പ്രകാശന്‍ തവനൂര്‍, ഉമ്മര്‍ കരുളായി, സജി വിളക്കോട്, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പാറയില്‍ സ്വഗതവും, വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ പടന്നക്കാട് നന്ദിയും പറഞ്ഞു.