X
    Categories: indiaNews

ഹിമാചല്‍ പ്രദേശ് വിജയം; ഏറ്റുമുട്ടിയത് വര്‍ഗീയ പ്രചരണത്തേയും പണാധിപത്യത്തേയും; വിഡി സതീശന്‍

ഹിമാചല്‍ പ്രദേശ് വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. പണാധിപത്യത്തേയും വര്‍ഗീയ പ്രചരണത്തേയും നേരിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചതെന്നും പറഞ്ഞു.

താഴെത്തട്ടിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിന്റെ അടിസ്ഥാന കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചരിത്രവിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നല്‍കി. അതോടൊപ്പം ഗുജറാത്തിലെ തിരിച്ചടി അംഗീകരിക്കുന്നതായും. ജനവിധി മാനിക്കുന്നതായും വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയും ഉവൈസിയുടെ എ.ഐ.എം.ഐ.എം പാര്‍ട്ടിയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചെന്നും കൂട്ടിച്ചേര്‍ത്തു.

Test User: