X

പി.വി അന്‍വറിന്റെ അധിക ഭൂമി കണ്ടുകെട്ടല്‍ അഞ്ച് മാസത്തിനകം പൂര്‍ത്തിയാക്കണം

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരനെക്കൂടി കേട്ടു വേണം തീരുമാനം എടുക്കാനെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ നിര്‍ദേശം നല്‍കി. നടപടികള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കെ.വി ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പി വി അന്‍വര്‍ എംഎല്‍എയും കുടുംബവും ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മയാണ്. മലപ്പുറം, കോഴിക്കോട് കലക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാന്‍ഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. എന്നാല്‍ ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി കോടതി യെ സമീപിച്ചത്. ആറു മാസത്തിനകം ഭൂമി കണ്ടുകെട്ടാന്‍ മാര്‍ച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തവും നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിണ്ടും ഹൈക്കോടതിയിലെത്തിയത്.

Test User: