X

കൂട്ടായ പരിശ്രമം ഫലം കണ്ടു; ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു

കരസേനയുടെ രണ്ട് ദൗത്യസംഘങ്ങളുടെ കൂട്ടായ പരിശ്രമം ഫലം കണ്ടു ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു.

ബാബുവിനെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയത് സാഹസികമായാണ്.റോപ്പിലൂടെ ഇറങ്ങിയ സൈനികന്‍ വെള്ളം നല്‍കുകയായിന്നു.അത് കുടിച്ച ബാബു അതിന് ശേഷം സുരക്ഷാ ജാക്കറ്റിട്ട് ബാബുവുമായി മുകളിലേക്ക് വരികയായിരുന്നു. 40 മിനിറ്റ് കൊണ്ട് ദൗത്യം പൂര്‍ത്തിയായി.ഇതോടെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തി.

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്താണ് ഇവിടെ തെളിയുന്നത്. ബാബുവിന് ഉടന്‍ പ്രാഥമിക വൈദ്യസഹായം നല്‍കും. ചികില്‍സയ്ക്ക് ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.ബാബുവിനെ ഹെലികോപ്ടറില്‍ താഴെ എത്തിക്കാനാണ് നീക്കം. രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചര്‍മാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിരുന്നു. അതിവേഗമാണ് മലയ്ക്ക് മുകളില്‍ സൈന്യം എത്തിയത്.

സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മലയാളിയായ ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്ബതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു. ഇതാണ് വിജയത്തിലെത്തിയത്.

Test User: