X

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അവസാനവർഷ ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ വിദ്യാർഥികൾക്ക് ഒക്ടോബർ 4 മുതൽ സ്ഥാപനങ്ങൾ
തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ടെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സംസ്ഥാനത്തെ പോളിടെക്നിക്കുകൾ മെഡിക്കൽ കോളേജ് വിദ്യാഭ്യാസ സ്ഥാപനമുൾപ്പെടെ ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ അവസാന വർഷ വിദ്യാർഥികൾക്കായാണ് സ്ഥാപനങ്ങൾ തുറക്കുക.

ഇത്തരം സ്ഥാപനങ്ങളിൽ അധ്യാപകർ വാക്സിനേഷൻ പൂർത്തീകരിക്കുകയും കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരുമാകണം.

Test User: