പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിംലീഗിന്റെ ഹർജി പ്രധാനമായി പരിഗണിച്ച് കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇത് സംബന്ധമായ വക്കാലത്തിൽ ഒപ്പുവെച്ചു. സി.എ.എ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മുസ്‌ലിംലീഗ് അടിയന്തര നേതൃയോഗം ചേരും.