X

സിനിമാ സെറ്റില്‍ മതിയായ ശുചിമുറി സൗകര്യമില്ല; നടിമാര്‍ നേരിടുന്നത് ഭയാനക സാഹചര്യം

സിനിമാ സെറ്റില്‍ നടിമാര്‍ നേരിടുന്നത് ഭയാനക സാഹചര്യമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സെറ്റില്‍ മതിയായ ശുചിമുറി സംവിധാനമോ വസ്ത്രം മാറാന്‍ സൗകര്യമോയില്ല. പുറത്ത് ഷൂട്ടിംഗിന് പോകുന്ന സൗഹചര്യത്തില്‍ കടുത്ത ബുദ്ധിമുട്ടാണ് നടിമാര്‍ നേരിടുന്നത്. മൂത്രമൊഴിക്കുന്നതിനും മറ്റുമായി കുറ്റിച്ചെടികളുടേയും മരങ്ങളുടേയും മറവാണ് നടിമാര്‍ ഉപയോഗിക്കുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്നതും കടുത്ത വിവേചനമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ജോലിയില്‍ സമയപരിധിയില്ല. പുലര്‍ച്ചെ ഏഴ് മണിക്ക് ജോലിക്ക് പ്രവേശിക്കുന്നവര്‍ ജോലി കഴിഞ്ഞിറങ്ങുന്നത് പിറ്റേദിവസം പുലര്‍ച്ചെ രണ്ട് മണിയാകുമ്പോഴാണ്.
അധിക സമയം ജോലി ചെയ്യുന്നതിനുള്ള കൂലി അവര്‍ക്ക് നല്‍കുന്നില്ല. വൈകി ജോലി പൂര്‍ത്തിയാകുന്നതു വരെ വീട്ടില്‍ എത്തിക്കാന്‍ തയ്യാറാകാറില്ല. ഇവര്‍ക്ക് വിശ്രമിക്കാനോ ഉറങ്ങാനോ മതിയായ സൗകര്യങ്ങളില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും ശുചിമുറി സൗകര്യം മതിയായ രീതിയില്‍ ലഭിക്കുന്നില്ല. ശുചി മുറി സൗകര്യമുണ്ടെങ്കില്‍ത്തന്നെ അത് ദൂരെയായിരിക്കും. ഒറ്റയ്ക്ക് പോകാന്‍ പോടിയുള്ളവര്‍ക്കൊപ്പം ആരെയും വിടാന്‍ തയ്യാറാകുന്നില്ല. സാഹചര്യം ഭയാനകമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് വലിയ തോതില്‍ പണം ഈടാക്കുന്ന സാഹചര്യമുള്ളതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

webdesk13: