പത്തനംതിട്ട: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൊലീസ് സ്‌റ്റേഷനിലെ ക്രിസ്മസ് ആഘോഷം. പുല്ലാട് y’s mens club ന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് കരോളിലാണ് പത്തനംതിട്ട കോയിപ്രം പൊലീസുകാരുടെ നൃത്തം വൈറലായിരിക്കുന്നത്. സാന്റാ ക്ലോസിനോടൊപ്പവും ക്ലബ്ബ് അംഗങ്ങള്‍ക്കൊപ്പവും ഓഫീസര്‍മാര്‍ ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്നു.
അതിവേഗത്തിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിയാളുകളാണ് പൊലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, പൊലീസുകാരുടെ ആഘോഷ വീഡിയോയ്ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.