റസാഖ് ഒരുമനയൂര്‍
അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.
അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.
മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.
ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.
ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.