ഇന്നലെ വൈകിട്ട് എളമക്കരയില്‍ നിന്ന് കാണാതായ കുട്ടിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി. കൈ
വശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചതാണ് കുട്ടിക്ക് മാനസിക വിഷമമുണ്ടാക്കാന്‍ കാരണം. എന്നാല്‍ ഇക്കാര്യം വീട്ടില്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടി മാറി നില്‍ക്കുകയായിരുന്നു. ഏഴ് മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്.
മാതാവിന്റെ ഫോണുമായിട്ട് കുട്ടി സ്‌കൂളില്‍ വന്നത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ കുട്ടി മാറിനില്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്.
വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് വിദായര്‍ത്ഥിയെ കണ്ടെത്താനായത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.