അയോധ്യയിൽ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം . 85 കാരനായ സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.
രാമക്ഷേത്രത്തിനാ ഹിന്ദുത്വവാദികൾ മുറവിളി കൂട്ടി കാലപങ്ങൾ അഴിച്ചു വിട്ട 1992 മുതൽ രാമക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദാസ്. ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർത്ത് സ്ഥാപിച്ച താൽക്കാലിക ക്ഷേത്രത്തിലും ഇയാൾ പൂജാരിയായി. ടെന്റ് കെട്ടിയാണ് ഇയാൾ പൂജകൾ നടത്തിയിരുന്നത്. ഒമ്പത് മാസം മുമ്പാണ് ഇപ്പോൾ കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. 20ാം വയസില്‍ നിര്‍വാണി അഘാഡയില്‍ ചേര്‍ന്നു സന്യാസം സ്വീകരിച്ചിരുന്നു.നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.