X

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം വിദേശമന്ത്രാലയ അനുമതിയില്ലാതെ

തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വെട്ടിലായി. മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിക്കുന്നതിന് മുന്‍പുതന്നെ മുഖ്യമന്ത്രി ദുബായിയില്‍ എത്തുകയും ചെയ്തു.

യു.കെ, നോര്‍വേ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാറായപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിക്കാന്‍ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഇതിനു മുമ്പേതന്നെ മുഖ്യമന്ത്രി ദുബായിലെത്തുകയായിരുന്നു.

Test User: