X

വിഴിഞ്ഞം സമരം; ഒത്തുതീര്‍പ്പാക്കിയത് സഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ നടന്ന സമരം ഒത്തുതീര്‍പ്പാക്കിയത് എങ്ങനെയെന്ന് നിയമസഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച വൈകീട്ടാണ് സമരക്കാര്‍ 138 ദിവസം നീണ്ട സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുകൂട്ടര്‍ക്കിടയിലും ഒത്തുതീര്‍പ്പായത്.

ഒന്നര കൊല്ലംകൊണ്ട് ഫഌറ്റുകള്‍ നിര്‍മാണം, രണ്ടു മാസത്തെ വാടക മുന്‍കൂര്‍ നല്‍കും തുടങ്ങിയ ഉറപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും, മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എഞ്ചിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും, സബ്‌സിഡി നല്‍കും തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്.

Test User: