എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസ്സിലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്. അന്വേഷണം നടക്കുന്നത കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബാലന്.
മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു. അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കില്‍ അതിന് മനസ്സില്ലെന്നാണ് അര്‍ത്ഥമെന്നും എകെ ബാലന് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് എഐ ക്യാമറ വഴി ഇത്രയും വലിയ ഒരു ക്രമക്കേടേ് പുറത്ത് വന്നിട്ട് അതി്ല് മുഖ്യമന്ത്രി പ്രതികരിക്കത്താത് വലിയ രീതിയിലുള്ള സംശയങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.