മലപ്പുറത്തെ സംബന്ധിച്ച് അനാവശ്യ വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും അത് ലീഗിന്റെ തലയില്‍ കെട്ടി വെക്കേണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുണ്ട് എന്ന ഗുരുതരമായ പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടാണ് മുസ്‌ലിം
ലീഗിനും മതേതര കേരളത്തിനും പ്രതികരിക്കേണ്ടി വന്നത്.
മുസ്‌ലിം ലീഗിനെ കുറിച്ച് മുഖ്യമന്ത്രി നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇത്തരം അനാവശ്യ വിവാദങ്ങള്‍ ലീഗിന്റെ തലയില്‍ വെച്ച് കെട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.