X
    Categories: indiaNews

സാധാരണ ജനങ്ങള്‍ക്കായി നിലകൊള്ളുമെന്ന് ഉറപ്പു നല്‍കി ചീഫ് ജസ്റ്റിസ്

സാധരണ ജനങ്ങള്‍ക്കായി നിലകൊള്ളുന്നതിന് താന്‍ മുന്‍ഗണന നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.എന്റെ വാക്കുകള്ളല്ല പ്രവര്‍ത്തികളാണ് സംസാരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണ ജനങ്ങളെ സേവിക്കും. വരുംദിനങ്ങളില്‍ നിങ്ങള്‍ക്കത് കാണാം. ഇതൊരു മഹാഭാഗ്യവും വലിയ ഉത്തരവാദിത്തവുമാണ്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലെ വിശ്വാസം നിലനില്‍ക്കുന്നുവെന്ന് ഞാന്‍ ഉറപ്പു വരുത്തും- അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റത്.
ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്‍ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്‍ രണ്ടുവര്‍ഷമുണ്ടാകും.

Test User: