ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് രാത്രിയില്‍ തുടക്കം. ശക്തരായ ബാര്‍സിലോണയും ബയേണ്‍ മ്യുണിചുംച്ചും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമുള്‍പ്പെടെ കിടിലനങ്കങ്ങളാണ് കടലാസില്‍.
അവസാന സീസണില്‍ പൂര്‍ണമായും കാണികളില്ലാതെയായിരുന്നു മല്‍സരങ്ങള്‍. ഇത്തവണ പക്ഷേ മാറ്റമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കാണികളെല അനുവദിച്ചാണ് മിക്ക വേദികളിലും മല്‍സരം. പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് യംഗ് ബോയ്‌സുമായി കളിക്കുമ്പോള്‍ കണ്ണുകള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയിലേക്കാണ്.
പോര്‍ച്ചുഗല്‍ താരത്തിന്റെ ഇഷ്ട വേദിയാണ് ചാമ്പ്യന്‍സ് ലീഗ്. തന്റെ പഴയ ക്ലബിലേക്ക് തിരികെ വന്ന സി.ആര്‍ ന്യൂകാസിലിനെതിരായ ആദ്യ അങ്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ബാര്‍സിലോണ-ബയേണ്‍ പേരാട്ടവും കേമമാവും. രണ്ട് ടീമുകളും അവസാനമായി ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ കണ്ടപ്പോള്‍ സാക്ഷാല്‍ ലിയോ മെസി കളിച്ചിട്ടും ഏഴ് ഗോളുകളാണ് ജര്‍മന്‍കാര്‍ സ്പാനിഷ് സംഘത്തിന്റെ വലയില്‍ അടിച്ചുകയറ്റിയത്.
ഇന്നത്തെ മല്‍സരങ്ങള്‍
സെവിയെ-സാല്‍സ്ബര്‍ഗ് (10-15, സോണി ലിവ്)
യംഗ് ബോയ്‌സ്-മാന്‍ യുനൈറ്റഡ് (10-15. സോണി ലിവ്,
സോണി ടെന്‍-1)
ബാര്‍സിലോണ- ബയേണ്‍ മ്യുണിച്ച് (12-30,
സോണി ലിവ്, സോണി ടെന്‍-2)
ചെല്‍സി-സെനിത് (12-30, സോണി ലിവ്,സോണി ടെന്‍-1)
ഡൈനാമോ കീവ്-ബെനഫിക്ക (12-30 സോണി ലിവ്)
ലിലെ-വോള്‍വ്‌സ്ബര്‍ഗ് (12-30, സോണി ലിവ്)
മാല്‍മോ-യുവന്തസ് (12-30, സോണി സിക്‌സ്)
വില്ലാ റയല്‍-അറ്റ്‌ലാന്റ (12-30, സോണി ലിവ്)