X
    Categories: indiaNews

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ചില സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ നിലവില്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതുള്‍പ്പെടെയുള്ളവ ഇതിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന നിലപാട് അറിയിച്ചത്. കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ പരിശോധിച്ച്, നിയന്ത്രണങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ഭേദഗതി എപ്പോള്‍ കൊണ്ടുവരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഇത് സമൂലമായ മാറ്റമായിരിക്കും എന്നാല്‍ നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കിരിതിമന്‍ സിങ് പറഞ്ഞു. എന്നാല്‍ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് പരാതികളും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതും എന്തു കൊണ്ട് കൈകാര്യം ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു. ഏതൊരു കേസും ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് മനസിലാക്കണമെന്നും കോടതി പറഞ്ഞു. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികള്‍ ആലോചിക്കുന്നുണ്ടോ എന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്.

Test User: