ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ മാത്രമാണണ് ശ്രമിച്ചതെന്നും പുതുതായി ഒന്നും പറഞ്ഞില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ അദാനിക്ക് വേണ്ടി ഓടുകയാണെന്നും ഒരാള്‍ക്ക് വേണ്ടി ഭരണഘടന ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റിനെ ഒരുതരത്തിലും ബഹുമാനിക്കാതെയാണ് മോദി സര്‍ക്കാര്‍ ഭരണഘടനയെ കുറിച്ച് സംസാരിക്കുന്നെന്നും ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഹാജരാകാത്തത് നമ്മള്‍ ഇന്ന് കണ്ടതാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ലോക്‌സഭയില്‍ ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും മോദി സര്‍ക്കാറിനെതിരെ സംസാരിച്ചിരുന്നു. ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി എടുത്തുകാട്ടിയിരുന്നു. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവര്‍ക്കറെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുല്‍ ചോദിച്ചിരുന്നു.
രാജ്യത്തെ പിറകോട്ട് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്െന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.