രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍; 50 രൂപ വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പാചക വാതകവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 853 രൂപയാണ് പുതുക്കിയ വില. അതേസമയം പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയിലുള്ളവര്‍ക്കും 50 രൂപ വില കൂടും. ഇതോടെ പുതുക്കിയ നിരക്ക് സിലിണ്ടറിന് 550 രൂപയാകും.

പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ജീപ് സിങ് പുരി അറിയിച്ചു. അതേസമയം, പെട്രോളിനും ഡീസലിനും എക്‌സൈസ് തിരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്.

രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിര്‍ധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. ഇന്ധന നികുതി വര്‍ധിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പാചക വാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്.
അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.

 

webdesk17:
whatsapp
line