കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രേഖാമൂലം കിസാന്‍ സംയുക്ത മോര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. സിംഘുവില്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള യോഗം പുരോഗമിക്കുകയാണ്.
കര്‍ഷകര്‍ സിംഘുവിലെ ടെന്റുകള്‍ പൊളിച്ചു തുടങ്ങി. മുന്‍പ് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിനെതിരെ കര്‍ഷക സംഘടനകള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ സമരത്തില്‍ നിന്ന് പിന്മാറണമെങ്കില്‍, കേസുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷക സംഘനടകള്‍ വ്യക്തമാക്കുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷകര്‍കരുടെ കേസുകളെല്ലാം പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കി.