X

‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും; ഇവ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ ഓണാവധിക്കു ശേഷം’

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ വിദ്യാര്‍ത്ഥികളെ പിഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ ഈ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകങ്ങള്‍ സ്‌കൂളിലെത്തും.

”രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങള്‍ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമുണ്ടായി.

ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കയ്യില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇത് പരീക്ഷയിലും ഉള്‍പ്പെടുത്തും” മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

webdesk14: