X

ഒമിക്രോണ്‍ വ്യാപനം തടയാന്‍ രാത്രി കര്‍ഫ്യു ഉള്‍പ്പടെ പ്രാദേശിക നിയന്ത്രണങ്ങളാവമെന്ന് കേന്ദ്രം

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉത്സവ സീസണിന് മുന്‍പ് പ്രാദേശികമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് പരിഗണിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച  ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കോവിഡ് വ്യാപനം വര്‍ദ്ധിച്ച സ്ഥലങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകളായും ബഫര്‍ സോണുകളായി പ്രഖ്യാപിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വേണമെങ്കില്‍ രാത്രി കര്‍ഫ്യൂ കൊണ്ടുവരാം എന്നും കേന്ദ്രം അറിയിച്ചു.

വരാനിരിക്കുന്ന ആഘോഷദിനങ്ങളോട് ബന്ധപ്പെട്ട് ആളുകളുടെ ഒത്തുചേരുന്നതില്‍ നിയന്ത്രണം കൊണ്ടുവരുക, കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, രോഗവ്യാപനം വര്‍ദ്ധിച്ച പ്രദേശങ്ങളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

Test User: