ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സില്‍ (സി.എ.പി.എഫ്) 84,866 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ രേഖാമൂലം അറിയിച്ചതാണിത്. വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ ബറ്റായന്‍ വര്‍ധന, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ എന്നിവ മൂലമാണ് ഈ ഒഴിവുകള്‍ ഉണ്ടായെതെന്നും ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സി.എ.പി.എഫുകളില്‍ 31,785 പേരുടെ റിക്രൂട്ട്‌മെന്റ് നടന്നതായും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്), ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി), ശശാസ്ത്ര സീമ ബാല്‍ (എസ്.എസ്.ബി), അസം റൈഫിള്‍സ്
എന്നിവ ഉള്‍പ്പെടുന്നതാണ് സി.എ.പി.എഫ്.