വയര്‍ലസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശം. ഗൂഗിള്‍ ഇന്ത്യയ്ക്ക് എതിരെയും കേസ് എടുക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകള്‍ ഷാജന്‍ സ്‌കറിയക്ക് എതിരെയുണ്ട്. ഷാജന്‍ സ്‌കറിയയുടെ പ്രവര്‍ത്തി സൈബര്‍ തീവ്രവാദമാണ്. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കേസ് എടുക്കാന്‍ പാലാരിവട്ടം പൊലീസിന് നിര്‍ദേശം നല്‍കി.
നേരത്തെ വ്യാജ രേഖ ചമച്ച കേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്റ്റേഷനില്‍ ഹാജരായ സമയത്ത് ഷാജന്‍ സ്‌കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്ന കേസിലായിരുന്നു അറസ്റ്റ്. ഡല്‍ഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.